ഈ പുരോഗമന ചിന്താഗതി ന്ന്‍ പറഞ്ഞാ എന്താ ???

ഞാനേ പഴഞ്ചന്‍ ആണത്രേ. ആധുനികം, അത്യന്താധുനികം ഇതില്‍ ഒന്നും എന്നെ കൂട്ടാന്‍ കൊള്ളില്ലെന്ന്‍. പക്ഷേ എനിക്കത് അത്രയ്ക്കങ്ങട് മനസ്സിലായില്ല.ഞാന്‍ അതിനുള്ള ആള്‍ ഇല്ലാത്തോണ്ട് ആവാം ഈ പറഞ്ഞ ചിന്ത എനിക്കത്രക്ക് ഇല്ലാത്തത്.

ട്രോളുകളില്‍ കാണുന്ന പോലെ  അപ്പോള്‍ എന്‍റെ ചോദ്യം ഇതാണ്???

ഘനഗംഭീരമായ കവിത, കഥ  ഇരുണ്ട ജീവിതം ആധാരമാക്കി കടിച്ചാല്‍ പൊട്ടാത്ത അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതിയാലേ വരൂ ആധുനികത ?

ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറഞ്ഞാലേ മോഡേണ്‍ ആവു?

പഴയ എന്തിനെയും നല്ലതോ ചീത്തയോ പുച്ഛം പറഞ്ഞാലേ ഇവളൊരു പുരോഗമനവാദി ആവുള്ളൂ?

ഇതൊക്കെ ആണോ പുരോഗമന ചിന്ത ? ഇനി ഇതൊക്കെ ചോദിക്കാനുള്ള കാരണം കൂടി പറയാം .

ഞാന്‍ എഴുതുന്നത് അടക്കം പലരുടെയും കഥ കവിത സോഷ്യല്‍ ഇഷ്യൂസ്‌ നെ പറ്റി ഘോരഘോരം പ്രസങ്ങിക്കുന്നില്ലത്രേ. സാധാരണ മലയാളം ആര്‍കും എഴുതാം, അര്‍ത്ഥം ഗ്രഹിച്ച് പര്യായം ഉപയോഗിക്കുന്നില്ലത്രേ.

Facebook, Instagram, Twitter ഈ വകയില്‍ വൈറല്‍ ആവുന്ന ഒന്നിനെയും എതിരെ പറയുകയോ എഴുതുകയോ ചെയ്യുന്നില്ല എന്ന ആക്ഷേപം .

അമ്പലത്തില്‍ പോകുന്ന ആളാണ് പൊളിറ്റിക്കല്‍ അല്ല എന്ന കാരണം കൊണ്ട് മാത്രം സവര്‍ണ ആയത് കൊണ്ടാണ് അങ്ങനെ എന്ന മുദ്ര കുത്തപ്പെട്ട ആളാണ് ദിസ്‌ ഗേള്‍.

അപ്പോള്‍ ഞാന്‍  പഴഞ്ചന്‍ ആണോ ?

എന്‍റെ ഇഷ്ടങ്ങള്‍ കൊണ്ട് ചെയുന്നതാണ് ഈ പറഞ്ഞതെല്ലാം . അമ്പലം ഇഷ്ടമാണ് എന്ന കാരണം കൊണ്ട് ഭക്ത മീര അല്ല ഞാന്‍. ചില കാര്യങ്ങള്‍ വിശ്വസിച്ചാലും ഇലെങ്കിലും അച്ഛന്‍ അമ്മ അവരുടെ സന്തോഷത്തിനു വേണ്ടി ചെയ്യണ്ടി വരും . പൊളിറ്റിക്കല്‍ അല്ല എന്ന്‍ വച്ച് അഭിപ്രായം ഇല്ലാത്ത ആളല്ല ഞാന്‍ , അത് കാണുന്നിടത്തെല്ലാം വിളിച്ചു കൂവി നടകാറില്ല എന്ന്‍ മാത്രം. സവര്‍ണ അവര്‍ണ വ്യത്യാസം എവിടെയും കാണിച്ചതായി ഓര്‍കുന്നില്ല. ജനനം അങ്ങനെ ആയത് എന്‍റെ കുറ്റമാണോ?

അപ്പോള്‍ ശരിക്കും ഈ പുരോഗന ചിന്താഗതി എന്താ ?

ഇനി ഇത് ഒരു അടിക്ക് തിരി കൊളുതിയതല്ല എന്ന കൂടി പറഞ്ഞു കൊള്ളട്ടെ.ഒര്‍ജിനല്‍ ആധുനികന്‍മാര്‍ക്ക് ഒരു ഇത് ആവരുതല്ലോ  🙂

Advertisements

One thought on “ഈ പുരോഗമന ചിന്താഗതി ന്ന്‍ പറഞ്ഞാ എന്താ ???

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s