ഒരു മഴക്കാല ഓര്‍മ്മ

ഇന്ന് കഫെടിരിയയില്‍ ആള് കുറവാണ്. അല്ലെങ്കില്‍ വലുതും ചെറുതുമായ വട്ടമേശ സമ്മേളനങ്ങളുടെ സ്ഥിരം വേദിയാണ് കഫെടിരിയ. പക്ഷേ, ഗ്ലാസ്‌ ഭിത്തിയുടെ അരികിലുള്ള സിംഗിള്‍ സീറ്റ്‌ എന്നത്തേയും പോലെ കാലിയാണ്. അതില്‍ ഞാന്‍ ഒഴികെ മറ്റാരും ഇരിക്കാറില്ല. മറ്റാരും ഇരുന്ന് കണ്ടിട്ടും ഇല്ല.

‘Coffee’ ടോക്കണ്‍ കൊടുത്തു ഞാന്‍  സിംഹാസനത്തില്‍ എത്തി. അവിടെ ഇരുന്നുള്ള പുറം കാഴ്ച രസമാണ്. ഒരു ട്രാഫിക്‌ ബ്ലോക്കില്‍ നിന്ന് മറ്റൊന്നിലേക്ക് ഇഴഞ്ഞു നീങ്ങുന്ന വണ്ടികള്‍, മറ്റൊന്നിന്നും സമയമില്ലാത്തത് പോലെ അല്ലെങ്കില്‍ എന്തിനോവേണ്ടി ധൃതി പിടിച്ചു നടക്കുന്ന ആളുകള്‍. ഇറങ്ങുന്നവരോടും കയറുന്നവരോടും തര്‍കിക്കുന്ന ഓട്ടോ റിക്ഷക്കാര്‍. സ്ഥിരം ഈ കാഴ്ച്ച ആണെങ്കിലും മടുപ്പ് തോന്നാറില്ല. എന്ജോയ്‌ ചെയ്യാന്‍ വട്ടമേശ സമ്മേളനങ്ങളോ, ഔടിന്ഗോ ഇല്ലാത്തതു കൊണ്ട് ഇത് ഒരു രസകരമായ ആസ്വാദനം ആണ്.

ചൂടന്‍ കാപ്പി മേശപ്പുറത്ത് എത്തി, ഒപ്പം മഴയും. ഇടക്കാലത്ത് ഇങ്ങനെ ഒരു മഴ പതിവുള്ളതാണ്. ചിന്നി ചിന്നി പെയ്തു തുടങ്ങി. റോഡിലേക്ക് നോക്കിയപ്പോള്‍ ആളുകള്‍ നെട്ടോട്ടം ഓടുന്നത് കണ്ടു. ആരും കുട കരുത്യിട്ടില്ലെന്ന്‍ തോന്നുന്നു.’ ഇറങ്ങി നടന്നാലോ ‘ ചെറിയൊരു മോഹം ഇല്ലാതില്ല. hey look its raining wow!!!!!! പതുക്കെ പതുക്കെ ഓരോ ഗ്രൂപ്പുകള്‍ അടുത്തുള്ള മേശക്കു ചുറ്റും കൂടി.oh no!!! our plan for the movie is gonna ruin. how can we go in this heavy rain ????

ഹെവി റെയ്ന്‍ പോലും…..ചിരിയാണ് വന്നത്. മഴ ചാറി തുടങ്ങ്യിട്ടെ ഉള്ളു. ഹെവി റെയ്ന്‍ കാണണമെങ്കില്‍ ഞങ്ങളുടെ നാട്ടിലേക്ക് വാ എന്ന്‍ പറയണമെന്ന്‍ ഉണ്ടായിരുന്നു.പക്ഷെ അവരുടെ ബഹളങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും ഇടയില്‍ മഴയുടെ ശബ്ദം ഇല്ലാതെയായി. പതുക്കെ ഞാന്‍ കവിളുകള്‍ ഭിത്തിയില്‍ അമര്‍ത്തി നല്ല തണുപ്പ്, മനസ്സിനും. മഴ നനയാനുള്ള ആഗ്രഹം കൂടിയപ്പൊ ഇറങ്ങി നടന്നു. ഓരോ തുള്ളികള്‍ വീഴുമ്പോളും മനസ്സിന്റെയും ശരീരത്തിന്റെയും ചൂട് കുറഞ്ഞ് വന്നു. ഫുട്പാത്തില്‍ അധികം ആരും തന്നെയില്ല ഉള്ളവര്‍ തന്നെ ബസോ ഓട്ടോയോ പിടിക്കാനുള്ള തിരക്കിലാണ്.

“ എന്തിനാ കുട്ടി ഇങ്ങനെ നനഞ്ഞ് വരണെ? പനി പിടിപ്പിക്കാനാ ?? “ അമ്മയാണ്. “ നേരെ കുളിമുറിയില്‍ക്ക്‌ കേറിക്കോ, ഡ്രസ്സ്‌ ഞാന്‍ എടുത്ത് തരാം. കുളി കഴിഞ്ഞ് ഇറങ്ഗ്യതും അമ്മ കട്ടന്‍ കാപ്പി കൊണ്ടുത്തന്നു. “ ആഹാ പെര്‍ഫെക്റ്റ്” എന്ന് പറഞ്ഞു നേരെ ബാല്കണിയിലേക്ക്. “ പണ്ടത്തെ മഴയൊക്കെ നോക്കുമ്പോ ഇതിനെയൊക്കെ മഴ എന്ന്‍ പറയാന്‍ പറ്റ്വോ,കസേര വലിച്ചിട്ട് അമ്മയും ഇരുന്നു. എന്നും ഉള്ളതാണ് ഞങ്ങളുടെ ബാല്കണി സല്ലാപം. തണുത്ത കാറ്റ് വീശുന്നുണ്ട്. “ . ഇപ്പൊ വര്‍ക്ക് ‌ കുടുതലാണോ നിനക്ക്? സമയത്ത് ഭക്ഷണം കഴിക്കിനില്ലേ? ഇന്ന്‍ വാടകക്കാരനു പൈസ കൊടുത്തുട്ടോ. ഗോതമ്പ് കഴിഞ്ഞു സാരല്ല്യ ശനിയാഴ്ച നമുക്ക് ഒരുമിച്ച് പോവാം അല്ലെ? സ്ഥിരം ചോദ്യോത്തരം കഴിഞ്ഞപോളെക്കും “ വിളക്ക് കൊളുത്തട്ടെ “ എന്ന്‍ പറഞ്ഞു അമ്മ എണീറ്റു.

താഴെ ബഹളം കേട്ടപ്പോഴാണ് നോക്കിയത് കുട്ടികള്‍ കുറെ പേര്‍ പൂളില്‍ ഉണ്ട്. ചിലര്‍ നീന്തുന്നു, കുത്തി മറിയുന്നു, ബോള്‍ തട്ടികളിക്കുന്നു. മനസ്സ് പഴയ ഓർമകൾ പൊടി തട്ടി എടുത്തു. കാവിലെ കുളത്തിന്‍ കരയില്‍ എല്ലാവരും ഉണ്ട്, ഞാനും. എല്ലാവരുടെയും നോട്ടം കുളത്തിലേക്ക് ആണ്. കുട്ടന്‍ മുങ്ങി പൊങ്ങി പടവുകളിലേക്ക് നീന്തി. അതാ പൊന്തി വരുന്നു, “ ഗ്ലും” ഞാന്‍ ഒറ്റച്ചാട്ടം പുറകെ മറ്റുള്ളവരും.സോപ്പ് പെട്ടി എന്‍റെ കയ്യിൽ തന്നെ കിട്ടി. ഇനി എന്‍റെ ഊഴം. ഞാന്‍ പൊങ്ങിയപ്പോഴേക്കും തുടങ്ങി മഴ. മഴ കൊണ്ട് എത്ര നേരം മലര്‍ന്നു കിടക്കാന്‍ പറ്റും? മഴത്തുള്ളികള്‍ മുഖത്ത് വീഴുന്ന സുഖം ആസ്വദിച്ച് അറിയാതെ കണ്ണുകള്‍ അടച്ചു. “ നീ സ്വപ്നം കണ്ടിരിക്കാണ്ട് ആ കാപ്പി കുടിചിട്ട് പോയി തൊഴുതിട്ട് വാ , വിളക്ക് കൊളുത്തി”. അന്നും കുളത്തില്‍ നിന്ന്‍ കയറ്റാന്‍ അമ്മയാണ്, ഇന്നും.

ആച്ച്ചി …1 2 3…..ദോശ ഉണ്ടാക്കുംപോഴേക്കും തുടങ്ങി തുമ്മല്‍. “ നിന്നോട് എത്ര തവണ പറയണം , മഴ കൊള്ളരുത്ന്ന്‍. ഇപ്പ്ളും 10 വയസ്സാന്നാണ്‌ വിചാരം. ഇത് നിന്‍റെ നാടല്ല നനഞ്ഞ് കുളിച് സുഖമായിരിക്കാന്‍. കാലവും കാലാവസ്ഥയും ഒക്കെ മാറി , ഇനി എന്തൊക്കെ അസുഖങ്ങള്‍ ആണോ വരാന്‍ പോണേ ഈശ്വരാ “ അമ്മയുടെ ആവലാതികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു . ഭക്ഷണം കഴിച്ച് മുറിയിലെത്തി “ മഴയേ….തൂമഴയെ “ എന്ന പാട്ട് വച്ചു കിടന്നു. മഴയുടെ ചിരി വീണ്ടും എത്തി. മുത്തശിയുടെ ഭാഷയില്‍ ദേവന്മാര്‍ അമൃത് പെയ്യിച്ചു. ഞാന്‍ സ്കൂള്‍ യുണിഫോമില്‍ വീണ്ടും എത്തി. ആര് കുട എടുക്കും എന്ന തര്‍ക്കം ഒരാള്‍ കുട എടുത്താല്‍ മതി എന്നാണ് ചട്ടം. അല്ലെങ്കില്‍ മഴ ദേഹത്ത് കൊള്ളില്ല. മഴ നനഞ്ഞ് വന്നാല്‍ അച്ചമ്മയുടെ വക സ്പെഷ്യല്‍ കട്ടന്‍ കാപ്പിയും കപ്പയും ഉണ്ട്. അത്രയും രുചി മറ്റൊന്നിനും മറ്റെവിടെയും തോന്നീട്ടില്ല്യ. കട്ടിലില്‍ എണീറ്റ് ഇരുന്നു. പോയി ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കണോ എന്ന്‍ പോലും ഒരു മിനിറ്റ് സംശയിച്ചു.

മഴയുടെ ശക്തി കൂടി. “ രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും ….മനസ്സ് ഉറക്കെചൊല്ലി. പുറത്ത് മഴ തകര്‍ക്കുകയാണ് ,എന്‍റെ മനസ്സിലും. വീണ്ടും വീണ്ടും ഈ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ അനുവദിച്ച മഴക്ക് നന്ദി. മഴയുടെ താരാട്ട് കേട്ട് ഞാന്‍ ലൈറ്റണച്ചു.

Advertisements

2 thoughts on “ഒരു മഴക്കാല ഓര്‍മ്മ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s