കള്ള ബടുക്കൂസ് സ്വപ്നം

ഇന്നലെ വൈക്കം മുഹമ്മദ്‌ ബഷീർ അപ്പൂപ്പനെ പോയി കണ്ടു. അദ്ദേഹം സ്ഥിരം മാംഗോസ്ടിന്‍റെ ചുവട്ടിൽ എഴുത്തിൽ. ഞാന്‍ നേരെ പോയി മണലില്‍ ഇരുന്നു. എന്നെ കണ്ടതും അപ്പുപ്പൻ

“എടീ പടകാളീ… എഴുത്തുകാരില്‍ നിനക്കെന്നെയാ ഇഷ്ടം എന്ന് നീ പഷ്‌ക്ലാസ്സ്‌ സ്റ്റൈൽ കാച്ചുകാച്ചി അല്ലേ?”

“ഉവ്വ്.”

“സില്ലി ഉണ്ടേ… നീ എന്‍റെ ഏതൊക്കെ കഥകള്‍ വായിച്ചിട്ടുണ്ട്?

“DC BOOKS പ്രസിദ്ധീകരിച്ചതൊക്കെ.”

“ചുമ്മാ പോ.”

“അല്ല അപ്പുപ്പാ ശരിക്കും.“

“ഫാ ഗ്രാസ്സെ… ആരാടീ നിന്‍റെ അപ്പുപ്പൻ? എനിക്കിപ്പോഴും സ്വീറ്റ് 22.”

“ഞാന്‍ അപ്പുപ്പാ എന്നേ വിളിക്കൂ.”

“ഇവളൊരു ബടുക്കൂസ് തൊന്തരവാണല്ലോ.“

ഞങ്ങള്‍ രണ്ടുപേരും ഫ്ലാസ്കിലെ കട്ടന്‍ചായ അല്പം മോന്തി. ലൈവ് കോണ്‍വര്‍സേഷൻ കേള്‍ക്കാൻ ഷാൻ, ധാരാളം ഉറുമ്പുകള്‍, രണ്ടു കാക്ക റെഡി ആയി വന്നു.

“അപ്പുപ്പാ എനിക്കൊരു ഇന്‍റര്‍വ്യൂ തരുമോ?”

“പോ പെണ്ണേ എനിക്കു മനസില്ല.”

“അഹങ്കാരം ഉണ്ടോ?”

“എനിക്കോ? ഉണ്ട്. അതിഷ്ടംപോലെ ഉണ്ട്. ആ ഒന്ന് കൊണ്ടാണ് ഇപ്പോളും ജീവിച്ചിരിക്കുന്നതെന്ന് ഞാൻ എഴുതിയിട്ടുണ്ടല്ലോ.”

“അതുവായിച്ചിട്ട് സത്യമാണോന്നറിയാന്‍ ചോദിച്ചതാ.”

“ഈ പെണ്ണൂസിനെ കൊണ്ടു തോറ്റൂ.”

“ആധുനിക എഴുത്തുകാരില്‍ ആരെയാ ഇഷ്ടം?”

“ഇഷ്ടവും ഇഷ്ടക്കുറവും ആരോടും ഇല്ല. ഇവിടെ വരുന്ന പത്രം, വാരിക, മാസിക അതിലുള്ള എല്ലാം വായിക്കും.”

“ഇത്ര ലളിതമായി എങ്ങനെ അങ്ങേക്ക് എഴുതാന്‍ പറ്റുന്നു?”

“അത് എനിക്ക് സാഹിത്യഭാഷ വശമില്ലാത്തതുകൊണ്ടാണ്. ഘനഗംഭീരാശയനായി ഞാന്‍ എഴുതാനിരിക്കുന്നു. എന്‍റെ ചിന്തപോകുന്നത് ഒരു പാറ്റയിലേക്കാണ്. അപ്പോള്‍ അതിന് പാറ്റ എന്നല്ലാതെ ഉള്ള വിശേഷണങ്ങളൊന്നും എനിക്കറിയില്ല. അങ്ങനെ ഞാന്‍ പാറ്റ എന്നുതന്നെ എഴുതുന്നു അത്രയേ ഉള്ളൂ. അതൊക്കെ പോട്ടെ നീ എന്തൊക്കെ എഴുതും?”

“ഞാന്‍…അങ്ങനെ ഒന്നും ഇല്ല. യാത്രാകുറിപ്പ് ഒന്നുരണ്ടെണ്ണം, ചില ചെറുകഥകള്‍.”

“യാത്ര ഞാനും കുറേ ചെയ്തിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചിട്ടുണ്ട്. അത് വിവരിക്കാനൊന്നും എനിക്കു വയ്യാത്തതുകൊണ്ട് എഴുതിയില്ല. എങ്കിലും അല്പമൊക്കെ അവിടെയും ഇവിടെയും ആയി ഉണ്ടെന്നുതോന്നുന്നു. യാത്രാകുറിപ്പ് എഴുതുന്നതിൽ വില്ലാളിവീരന്‍ സാഹിത്യശിങ്കം S.K ആകുന്നു.”

“എന്തെങ്കിലും regrets ഉണ്ടോ?”

“ദൈവസഹായത്താല്‍ തല്‍കാലം ഇല്ല. ഉണ്ടായിരുന്നോ എന്ന് ഓര്‍മ ഇല്ല. ഇനി ഉണ്ടാകുകയും അരുത് എന്നാണ് പ്രാര്‍ത്ഥന.”

ഞങ്ങള്‍ ഇത്രയുമൊക്കെ പറഞ്ഞപ്പോഴേക്കും ഒന്നു രണ്ടു പത്രക്കാർ ക്യാമറയും വട്ടവുമായി എത്തി. അദ്ദേഹം എന്നോട് പറഞ്ഞു.

“നീ വീടിന്‍റെ പുറകുവശം വഴി ഇറങ്ങി ഓടിക്കോ…അല്ലെങ്കില്‍ നിന്‍റെ സൗന്ദര്യവും അവർ ചോര്‍ത്തും. ഞാന്‍ അവരെ തല്ലാനുള്ള വടി എടുക്കട്ടെ.”

ഓടുന്നതിനുമുൻപ് ഞാന്‍ വീണ് നമസ്കരിച്ചു. അനുഗ്രഹിക്കാന്‍ മാത്രം അറിയുന്ന അദ്ദേഹം തലയില്‍ കൈ വച്ചുതന്നെ അനുഗ്രഹിച്ചു.

Advertisements

2 thoughts on “കള്ള ബടുക്കൂസ് സ്വപ്നം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s