എള്ളുണ്ടയും ഫ്യുസും

രാവിലെ എഴുന്നേറ്റപ്പോ തുടങ്ങിയതാണ് വയറുവേദന. വീട്ടിൽ ആരുടെ കയ്യിലും പ്രതിവിധിക്ക് പഞ്ഞo ഇല്ല . എല്ലാവരും മിനി ഡോക്ടർമാർ ആണ്. മുത്തശ്ശിയുടെ വക വെറ്റിലയും അടക്കയും, അമ്മയുടെ വക ജീരകം വറുത്തു ഒഴിച്ച വെള്ളം. ഇതൊക്കെ കഴിച്ചിട്ടും വയറു വേദനക്ക് കുറവൊന്നും കാണുന്നില്ല. കിടക്കയിൽ കിടന്നു ഉരുണ്ടു മറിയുമ്പോഴും ആര്ക്കും എന്നെ ആസ്പത്രിയിൽ എത്തിക്കാൻ ഉള്ള ചൂടില്ല. തങ്കചേച്ചി പറഞ്ഞു വെളുത്തുള്ളീo ഇഞ്ചീം കൂടി ചതച്ചത് കഴിക്കു മോളെ വേദന പമ്പ കടക്കും. അത് ശരിയാ എന്ന് എല്ലാവരും തലയാട്ടുന്നത്‌ കണ്ടപ്പോ വെളുത്തുള്ളി എങ്കിൽ വെളുത്തുള്ളി ചതച്ചു തരാൻ അമ്മയോട് അലറി. അത് ഒരു ഉരുള വിഴുങ്ങിയതും വേദന മാറി പിന്നെ പുകചിലായി, ഇരിക്കാനും നിക്കാനും വയ്യാത്ത അവസ്ഥ . ഞാൻ ഇരിക്കപോറുതി ഇല്ലാതെ ഓടി നടക്കാൻ തുടങ്ങി . അപ്പോഴാണ് ആരോ എള്ളുണ്ട കഴിച്ചാൽ വയറു വേദന മാറും എന്ന് പറഞ്ഞത്. ഗുളികയോ ആസ്പത്രിയോ അടുത്തെങ്ങും ഏത്താൻ സാധ്യത ഇല്ലാത്തതു കൊണ്ട് അതും പരീക്ഷിക്കാമെന്നു വെച്ചു .. പക്ഷെ കടയിൽ പോകാൻ ആരും ഇല്ല. എല്ലാവരും എന്നെ നോക്കി… വേദന കൊണ്ട് പുളയുന്ന എന്നെ കടയിലേക്ക് പറഞ്ഞയച്ചാൽ നാട്ടുകാര് വല്ലതും പറയില്ലേ എന്ന ചിന്ത വന്നത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു .

‘ശാരദയെ’ വിടാം എന്ന് തീരുമാനം ആയി. ഇവിടെ പണിക്ക് വരുന്ന ആളാണ്‌ ശാരദ. 100 സ്ഥലത്തെ പണിയുണ്ട് ശാരദക്ക്‌. അതിൽ രണ്ട് മണിക്കൂർ ഇവിടെയും. അടിച്ചു വാരി കൊണ്ടിരിക്കുന്നതിനിടയിൽ സംഭവം ഉണർത്തിച്ചു. ‘അതിനെന്താ ചേ ച്ചി , ഞാൻ മേടിക്കാം’ എന്ന് പറഞ്ഞു. ആശ്വാസം…. വൃത്തിയാക്കൽ എന്ന് പേരിട്ടിരിക്കുന്ന ആ ചടങ്ങ് കഴിഞ്ഞു ശാരദ കടയിലേക്ക് ഓടി. തിരിച്ചും അതേ സ്പീഡിൽ വന്ന് സാധനം എന്റെ കയ്യിൽ തന്ന് അടുത്ത വീടിലേക്ക്‌.

ഞാൻ ധ്രിതിയിൽ കടലാസ് പൊതി അഴിച്ചു , ഞെട്ടിപ്പോയി !!!!!!!!!!!!!!!!!!, “ദേ പൊതിയിൽ രണ്ടു ഫ്യുസ്”!!!!!!!!!!!!. ചിരിക്കാതിരിക്കാൻ പറ്റിയില്ല. ഇത്രനേരം അലറി കൂവിയ ഞാൻ എള്ളുണ്ട കിട്ടിയതും പൊട്ടിച്ചിരിക്കുന്ന കണ്ട് എല്ലാവരും അന്തം വിട്ടു . പിന്നെ കൂട്ടച്ചിരിയായി. വൈകീട്ടു ശാരദ വന്നതും ഇതെടുത്തു കാണിച്ചു. ശാരദ ചിരിച്ചില്ല. പകരം മുഖത്ത് വെപ്രാളം…. എന്താ എന്ന് ചോദിച്ചപ്പോ ശാരദക്കും ചിരിപൊട്ടി. ചേച്ചീ വീട്ടിൽ കറന്റ് ഇല്ല . ലൈൻമാൻ വന്നു ഫ്യൂസ് പോയതാ എന്ന് പറഞ്ഞു. ഞാൻ കടയിൽ നിന്ന് വരുമ്പോ അയാളെ കണ്ടു. ഫ്യൂസ് അയാളുടെ കയ്യില കൊടുക്കേം ചെയ്തു പക്ഷെ അതിപ്പോ …..

ഇനി എനിക്ക് ഫ്യുസിന്റെ കുറവ് ഉണ്ടെന്നു ശാരദ വ്യoഗ്യാർത്ഥ ത്തിൽ സൂചിപ്പിച്ചതാണ് …എന്നും കഥയുണ്ട്

Advertisements

2 thoughts on “എള്ളുണ്ടയും ഫ്യുസും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s